photo
അഖില വൈപ്പിൻ പുലയ വംശോദ്ധാരിണി സഭയുടെ നേതൃത്വത്തിൽ ചെറായി ബീച്ചിലെ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നു

വൈപ്പിൻ: ഡോ.ബി.ആർ.അംബേദ്കറുടെ 130-ാം ജന്മദിനം വൈപ്പിൻകരയിൽ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ആഘോഷിച്ചു. അഖില വൈപ്പിൻ പുലയ വംശോദ്ധാരിണി സഭയുടെ നേതൃത്വത്തിൽ ചെറായി ബീച്ചിലെ അംബേദ്കർ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. സഭാ പ്രസിഡന്റ് കെ.ഐ.ഹരി, സെക്രട്ടറി എൻ.പി.സുനിൽകുമാർ എന്നിവർ പ്രസംഗിച്ചു.

കെ.പി.എം.എസ് വൈപ്പിൻ യൂണിയൻ ഞാറക്കൽ ആശുപത്രിപ്പടി കവലയിൽ നടന്ന ചടങ്ങ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രശോഭ് ഞാവേലി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് രമ പ്രതാപൻ, എൻ. കെ.ചന്ദ്രൻ, എം.കെ.രമേഷ് എന്നിവർ സംസാരിച്ചു.

പട്ടികജാതി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കുഴുപ്പിള്ളി പള്ളത്താംകുളങ്ങരയിൽ പുഷ്പാർച്ചന നടത്തി.സംസ്ഥാന ജനറൽസെക്രട്ടറി എൻ.ആർ.സന്തോഷ്, ജെ.എം. അശോകൻ,ആർ.കെ.ലക്ഷ്മണൻ, സി. എ. ബാബു, രഘു ഗോതുരുത്ത് തുടങ്ങിയവർ പ്രസംഗിച്ചു.