കോതമംഗലം: കോതമംഗലത്ത് പത്തനംതിട്ട സ്വദേശിയുടെ ബൈക്ക് മോഷണം പോയി. നാല് പേർ ചേർന്ന് ബൈക്ക് മോഷ്ടിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്. പത്തനംതിട്ട സ്വദേശി അലൻ തമ്പിയുടെ പൾസർ എൻ.എസ് 160 റെഡ് ആൻഡ് ബ്ലാക്ക് ബൈക്കാണ് മോഷണം പോയത്. KLO5AQ8041 ആണ് ബൈക്കിന്റെ നമ്പർ. ബൈക്ക് ഉടമയുടെ പരാതിയെ തുടർന്ന് കോതമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.