കൊച്ചി: മയക്കുമരുന്നുമായി സിനിമാനടനെ എറണാകുളം നോർത്തിലെ പരമാര റോഡിൽനിന്ന് അറസ്റ്റുചെയ്തു. തൃക്കാക്കര പള്ളിലാംകര കാവുങ്കൽകാവ് വീട്ടിൽ പ്രസാദാണ് (40) പിടിയിലായത്. ഇയാളിൽനിന്ന് 2.5 ഗ്രാം ഹാഷിഷ് ഓയിൽ, 0.1 ഗ്രാം ബ്രൂപിനോർഫിൻ, 15 ഗ്രാം കഞ്ചാവ്, വളയൻകത്തി എന്നിവ എക്സൈസ് പിടിച്ചെടുത്തു. വിവിധ പൊലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളിലെ പ്രതിയാണ് പ്രസാദ്.
ആക്ഷൻഹീറോ ബിജു തുടങ്ങിയ സിനിമകളിൽ വില്ലൻവേഷം അവതരിപ്പിച്ചിട്ടുണ്ട്.
എക്‌സൈസ് എറണാകുളം സി.ഐ അൻവർ സാദത്ത്. പ്രിവന്റീവ് ഓഫീസർ രാംപ്രസാദ്, സി.ഇ.ഒമാരായ റെനി ജെയിംസ്, സിദ്ധാർത്ഥ് ദീപു, സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.