വൈപ്പിൻ: ഞാറക്കൽ ശക്തിധര ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോട് അനുബന്ധിച്ച് ട്വന്റി ഫ്രണ്ട്‌സ് അസോസിയേഷൻ ക്ഷേത്രത്തിലേക്ക് കെടാവിളക്ക് സമർപ്പിച്ചു. സഭാ സെക്രട്ടറി പി.കെ.രമേശൻ, ട്വന്റി ഫ്രണ്ട്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു കല്ലുമടത്തിൽ, വൈസ് പ്രസിഡന്റ് ഒ.ആർ രമേശൻ, സെക്രട്ടറി വി.സി.സച്ചി, കെ.എസ്.അനിൽ, എം.എസ്. ശ്രീജൻ, വി.ജി. മാർട്ടിൻ, കെ.പി. ഇന്ദുജൻ, സി.കെ. സത്യൻ തുടങ്ങിയവർ സംബന്ധിച്ചു.