പറവൂർ: പാല്യത്തുരുത്ത് ശ്രീനാരായണ സേവികാ ആശ്രമത്തിന്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് നാളെ തുടങ്ങും. എല്ലാ മാസവും മൂന്നാമത്തെ ഞായറാഴ്ചകളിൽ രാവിലെ ഒമ്പത് മുതൽ പന്ത്രണ്ടു വരെയാണ് ക്യാമ്പ്. ഹോമിയോ ഡോക്ടർമാരുടെ സംഘടനയായ ഐ.എച്ച്.കെയുടെ സഹകരണതോടെയാണ് ക്യാമ്പ് നടത്തുന്നത്. വടക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. സന്തോഷ് ഉദ്ഘാടനം ചെയ്യും. അഡ്വ. നാണു തമ്പി അദ്ധ്യക്ഷത വഹിക്കും.