കൊച്ചി: ഇടപ്പള്ളി ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ പൂർവവിദ്യാർത്ഥി സംഘടന 'ഗുരു' വിന്റെ ലോഗോ പ്രകാശനം ചെയ്തു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രധാനദ്ധ്യാപിക കെ.ബിന്ദു, ഗുരു എമിറേറ്റ്‌സ് പ്രസിഡൻഡ് സന്തോഷ്‌കേട്ടേത്ത് എന്നിവർചേർന്ന് ലോഗോ പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രസിഡന്റ് പി.എച്ച്. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ജെ.ജോസഫ് സംസാരിച്ചു.