പെരുമ്പാവൂർ: ശ്രീസ്വാമി വൈദ്യഗുരുകുലത്തിന്റെ ആഭിമുഖ്യത്തിൽ അപ്പൂസ് ഓഡിറ്റോറിയത്തിൽ ആയുർനടനം നൃത്തപരിപാടി അരങ്ങേറും. ഞായറാഴ്ച വൈകിട്ട് 5ന് 20 നർത്തികിമാരാണ് പരിപാടി അവതരിപ്പിക്കുന്നത്. ഡോക്ടർമാരായ രാഹുൽ ലക്ഷമണനും, ലക്ഷ്മി രാഹുലും ചേർന്ന് പരിപാടി ഉദ്ഘാടനം ചെയ്യും. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അദ്ധ്യക്ഷത വഹിക്കും.അസ്ഥി തേയ്മാന രോഗങ്ങളെയും മുട്ട്, നടുവേദനകളെയും ശരിയായി മനസിലാക്കാനും പരിഹരിക്കാനും ആയുർനടന പരിപടി സഹായിക്കുമെന്നും ശ്രീസ്വാമി വൈദ്യഗുരുകുലത്തിലെ ചികിത്സയുടെ ഫലമായി കുറഞ്ഞ സമയംകൊണ്ടു പൂർണ സുഖം പ്രാപിച്ച് നൃത്തപരിപാടി അവതരിപ്പിക്കാൻ കഴിഞ്ഞുവെന്നും വാർത്തസമ്മേളനത്തിൽ പങ്കെടുത്ത ശ്രീസ്വാമി വൈദ്യഗുരുകുലം ചീഫ് ഫിസിഷ്യൻ ഡോ. അഭിലാഷ് ആർ നാഥ്, ട്രസ്റ്റ് സ്ഥാപകൻ കീർത്തികുമാർ, നർത്തകിമാരായ വി.ജെ. അർച്ചന, ആതിര രാഹുൽ എന്നിവർ പറഞ്ഞു.