algd-1-amberkar-jayanthi
മനയ്ക്കപ്പടി കാരുചിറ തണൽ സ്വയം സഹായസംഘം അംബേദ്കർ ജയന്തി ആഘോഷം സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം എം.എം.രാജൻ ഉദ്ഘാടനംചെയുന്നു

കരുമാല്ലൂർ: മനയ്ക്കപ്പടി കാരുചിറ തണൽ സ്വയം സഹായസംഘം അംബേദ്കർജയന്തി ആഘോഷിച്ചു. പി.കെ.ലൈജു, സുനിൽ കെ.കണ്ണൻ, പവിത്രൻ, സി.എ.ഹരിദാസ്, കെ.വി.ഷാജി, എം.എസ്.സാജൻ എന്നിവർ സംസാരിച്ചു.

കേരള സാംബവർ സൊസൈറ്റി പറവൂർ താലൂക്ക് കമ്മിറ്റി ഡോ.ബി.ആർ.അംബേദകറുടെ 130-ാം ജന്മദിനം വിജ്ഞാനദിനമായി ആചരിച്ചു. താലൂക്ക് കമ്മിറ്റി ഓഫീസിൽ പതാക ഉയർത്തിയശേഷം ദീപംകൊളുത്തി സംസ്ഥാന എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം എം.എം.രാജൻ ഉദ്ഘാടനം ചെയ്തു. എം.ലെനിൻ അദ്ധ്യക്ഷത വഹിച്ചു. കെ.സതീശൻ, കെ.കെ.സുരേഷ്, കെ.എം.ശിവാനന്ദൻ, വിജോ സുദർശനൻ എന്നിവർ സംസാരിച്ചു.