പെരുമ്പാവൂർ: ഒക്കൽ തച്ചയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികൾക്കായി നടത്തുന്ന വിജ്ഞാന പരീക്ഷ മേയ് 8 ന് ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ ഹാളിൽ നടക്കും. പഠിക്കേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും മുൻകൂട്ടി നൽകും. പരീക്ഷയിൽ ഒന്നും രണ്ടും സ്ഥാനം നേടുന്നവർക്ക് സ്വർണമെഡലും 20 പേർക്ക് ആയിരം രൂപയുടെ വീതം പുസ്തകങ്ങളും നൽകും. രജിസ്റ്റട്രേഷന് 984727 2007, 9446 656342.