കൊച്ചി:ലാ അക്കാഡമി ലാ കോളേജ് ഡയറക്ടർ ഡോ. എൻ നാരായണൻ നായരുടെ നിര്യാണത്തിൽ മുതിർന്ന സി.പി.എം നേതാവ് എം.എം.ലോറൻസ് അനുശോചിച്ചു. നിയമ വിഷയങ്ങളിൽ വളരെയധികം അവഗാഹമുണ്ടായിരുന്നയാളായിരുന്നു നാരായണൻ നായർ. നിരവധി അഭിഭാഷകരെ പഠിപ്പിച്ച അദ്ധ്യാപകനാണ് അദ്ദേഹം. നാരായണൻ നായർ പഠിപ്പിച്ച പലരും പ്രശസ്തരായ ജഡ്ജിമാരും അഭിഭാഷകരുമായി തീർന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണം പൊതുസമൂഹത്തിന് തീരാ നഷ്ടമാണെന്നും എം.എം.ലോറൻസ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.