പെരുമ്പാവൂർ: ഡോ.ബി.ആർ. അംബേദ്കറുടെ പൂർണമായ പ്രതിമ കേരള ഹൈക്കോടതി മന്ദിരത്തിന് മുൻപിൽ സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് അംബേദ്കർ ജന്മവാർഷിക ദിനത്തിൽ ചേർന്ന സാംസ്കാരിക വേദി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് നിയമ വകുപ്പ് മന്ത്രി, ഹൈക്കോടതി രജിസ്ട്രാർ, ബാർ കൗൺസിൽ എന്നിവർക്ക് അപേക്ഷകൾ സമർപ്പിക്കാൻ തീരുമാനിച്ചു. സാംസ്കാരിക വേദി പ്രസിഡന്റ് ശിവൻ കദളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ഐ.കൃഷ്ണൻകുട്ടി, കെ.പി. സോമൻ, എ.കെ. അയ്യപ്പൻ, എം.കെ. ഭാസ്‌ക്കരൻ എന്നിവർ പ്രസംഗിച്ചു.