കൊച്ചി: ജില്ലയിൽ കൊവിഡ് വാക്സിൻ ക്ഷാമം തുടരുന്നു. ഇന്നത്തെ ആവശ്യത്തിനുള്ള മരുന്ന് മാത്രമാണ് സ്റ്റോക്കുള്ളത്. സ്വകാര്യ ആശുപത്രികൾ രണ്ടു ദിവസമായി കുത്തിവയ്പ് നിർത്തിവച്ചിരിക്കുകയാണ്. അതിനിടെ എറണാകുളം ഉൾപ്പടെ അഞ്ച് ജില്ലകളിലേക്കായി അരലക്ഷം ഡോസ് വാക്സിൻ ഇന്നെത്തുമെന്ന് അറിയുന്നു. ഇതിൽ നിന്ന് പതിനായിരം ഡോസ് ജില്ലയ്ക്ക് ലഭിക്കും.എന്നാൽ ഇത് രണ്ടു ദിവസത്തെ ആവശ്യത്തിന് പോലും തികയില്ലെന്ന് ആരോഗ്യപ്രവർത്തകർ പറയുന്നു. ഇന്നലെ ജില്ലയിലെ 19000 പേർക്കാണ് വാക്സിൻ നൽകിയത്.