പെരുമ്പാവൂർ: ചട്ടമ്പിസ്വാമി തിരുവടികളുടെ 97- മത് മഹാസമാധി ദിനം കുന്നത്തുനാട് താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. താലൂക്ക് എൻ.എസ്.എസ് യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റ് അഡ്വ. കെ. ശ്രീശകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് അഡ്വ. ടി.എൻ. ദിലീപ്കുമാർ അനുസ്മരണ പ്രഭാഷണം നടത്തി. യൂണിയൻ കമ്മിറ്റി അംഗങ്ങളായ സി.എസ്. രാധാകൃഷ്ണൻ, പി.എൻ.സന്തോഷ്, എം.പി അനുരാഗ്, അഡ്വ. സുരേഷ് വാഴക്കുഴക്കൽ, യൂണിയൻ സെക്രട്ടറി എസ്. ജയകൃഷ്ണൻ, യൂണിയൻ സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.