കൊച്ചി: ശാരീരിക വൈകല്യമുള്ളവർക്കായി കൊച്ചിയിൽ നടക്കുന്ന പ്രഥമ നാഷണൽ പാരാ ആംപ്യൂറ്റി ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ടീമിനെ തിരഞ്ഞെടുക്കാൻ നാളെ സെലക്ഷൻ ട്രയൽ നടക്കും.

വൈകല്യം തെളിയിക്കുന്ന മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുമായി

രാവിലെ 8.30 ന് ഇരിഞ്ഞാലക്കുട അയ്യങ്കാവ് മൈതാനിയിലെത്തണം. നാല്പത് ശതമാനമോ അതിൽ കൂടുതലോ അസ്ഥി വൈകല്യമുള്ളവർക്ക് പങ്കെടുക്കാം. നാഷണൽചാമ്പ്യൻഷിപ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നവർക്ക് 2022 ലെ ആംപ്യൂറ്റി ഫുട്ബാൾ വേൾഡ് കപ്പിനുള്ള ഇന്ത്യൻ ടീമിൽ സെലക്ഷൻ ലഭിക്കും.