കോലഞ്ചേരി: മേഖലയിലെ വ്യാപാര സ്ഥാപനങ്ങളിലും ഓട്ടോ, ടാക്സി കാറുകളിലും ഇറച്ചി, മത്സ്യ മാർക്കറ്റുകളിലും പുത്തൻകുരിശ് ഡിവൈ.എസ്.പി ജി. അജയ് നാഥിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. സാനിറ്റൈസർ സൂക്ഷിക്കാത്തവർക്കും കടകളിൽ വന്നുപോകുന്നവരുടെ വിവരങ്ങൾ ശേഖരിക്കാത്തവരെയും ആദ്യഘട്ടമെന്ന നിലയിൽ ഉപദേശിച്ചു വിട്ടു. ചിലർക്കെതിരെ കേസെടുത്തു. കൊവിഡ് വ്യാപനം ശക്തമാകുമ്പോഴും നിർദ്ദേശങ്ങൾ അനുസരിക്കാൻ ഇപ്പോഴും ആളുകൾ മടിക്കുകയാണ്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കാനാണ് പൊലീസ് തീരുമാനം. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ എപ്പിഡെമിക്ക് ഡിസീസ് നിയന്ത്രണ നിയമപ്രകാരം കേസെടുക്കും.