jwala
യുവമോർച്ചയുടെ പ്രതിഷേധ ജ്വാല ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണ തൃദീപ് ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: യുവമോർച്ചയുടെ പ്രതിഷേധ ജ്വാലയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ ജനറൽ സെക്രട്ടറി ഹരികൃഷ്ണണ തൃദീപ് ഉദ്ഘാടനം ചെയ്തു. കൊവിഡ് പരത്തുന്ന, കള്ളം പറയുന്ന പിണറായി കത്തട്ടെ എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പ്രതിഷേധം. ബി.ജെ.പി എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് പി.ജി.മനോജ്കുമാർ, യുവമോർച്ച ജില്ലാ സെക്രട്ടറി സജിത്ത്, അശ്വിൻ ജോസഫ്, ഐ.ടി സെൽ കൺവീനർ പ്രശാന്ത് ഷേണായ്, എന്നിവർ സംസാരിച്ചു. അഡ്വ.വിഷ്ണു, ജയ്‌കിഷൻ, ഇ.വി.പ്രണവ് എന്നിവർ നേതൃത്വം നൽകി.