vengoor
എം.സി. റോഡിൽ വേങ്ങൂരിൽ പിക്-അപ് വാൻ വഴിയാത്രക്കാരിയെ ഇടിച്ച് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് നിൽകുന്നു

അങ്കമാലി: അങ്കമാലി മേഖലയിൽ മൂന്നിടങ്ങളിൽ വാഹനാപകടം.വഴിയാത്രക്കാരിയ്ക്ക് ഗുരുതരപരിക്ക്. എം.സി.റോഡിൽ വേങ്ങൂർ നായരങ്ങാടിയിലും ഡബിൾപാലത്തിന് സമീപവും ദേശീയപാതയിൽ കരയാംപറമ്പ് സിഗ്നൽ ജംഗ്ഷനിലുമാണ് വാഹനാപകടം നടന്നത്. നായരങ്ങാടിയിൽ ദിശതെറ്റി വന്ന പിക്-അപ് വാൻ വഴിയാത്രക്കാരിയെ ഇടിച്ചുതെറിപ്പിച്ചു.തുടർന്ന് നിയന്ത്രണം വിട്ട് എതിരെ വന്ന കാറിലിടിച്ച
പിക്-അപ് വാൻ വൈദ്യുതി പോസ്റ്റും,സമീപത്തെ മതിലും ഇടിച്ചുതകർത്തു.

ഡബിൾപാലത്തിന് സമീപം ഓട്ടോറിക്ഷയിൽ കാറിടിച്ചാണ് അപകടം.കരയാംപറമ്പിൽ മൂന്ന് വാഹനങ്ങൾ ഒന്നിനു പിന്നിൽ ഒന്നായി ഇടിച്ചായിരുന്നു അപകടം.ഒരു കാറും രണ്ട് ലോറികളുമാണ് അപകടത്തിൽ പെട്ടത്.