നെടുമ്പാശേരി: വീടിനകത്ത് വൃദ്ധനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂവത്തുശേരി ഐനിക്കത്താഴം കോളനിയിൽ പട്ടത്ത് വിട്ടിൽ മനോഹരനെയാണ് (65) മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് ചെങ്ങമനാട് പൊലീസ് കേസെടുത്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളുവെന്ന് ചെങ്ങമനാട് പൊലീസ് അറിയിച്ചു.