കൊച്ചി: പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഏകപക്ഷീയ തീരുമാനം വിദ്യാർത്ഥികളെയും അദ്ധ്യപകരെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കിയെന്ന് കെ.പി.എസ്.ടി.എ എറണാകുളം റവന്യൂ ജില്ലാ കമ്മറ്റി ആരോപിച്ചു. ഒരു അദ്ധ്യാപക സംഘടനയുടെ താത്പര്യം പരിഗണിച്ചാണ് പരീക്ഷകൾ തിരഞ്ഞെടുപ്പിന് ശേഷം നടത്താൻ തീരുമാനിച്ചത്. തിരഞ്ഞടുപ്പിന് ശേഷം കൊവിഡ് കേസുകൾ ഉയരുമെന്ന മുന്നറിയിപ്പ് പോലും അവഗണിച്ചു. പരീക്ഷ മാറ്റാനെടുത്ത തീരുമാനത്തിലൂടെ സർക്കാരിന് കുട്ടികളുടെ ഭാവിയല്ല രാഷ്ട്രീയമാണ് പ്രധാനമെന്ന് തെളിഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും സുരക്ഷ ഉറപ്പാക്കണമെന്നും ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. യോഗം എ.ഐ.പി.ടി.എഫ് സംസ്ഥാന കൺവീനർ ടി. യു സാദത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് മാത്യൂ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അജിമോൻ പൗലോസ്, ട്രഷറർ സാബു കര്യാക്കോസ്, സംസ്ഥാന എക്‌സികുട്ടീവ് കമ്മിറ്റി അംഗങ്ങളായ സി.വി.വിജയൻ, കെ.എ ഉണ്ണി, കെ.എ റിബിൻ, ബിജു ആന്റണി, ഷക്കീല ബീവി, ലാക്ടോദാസ്, വിൻസെന്റ് ജോസഫ്,ജോസ് പി.ജെ.ജൂണോ ജോർജ്, ലില്ലി ജോസഫ്,പ്രീതിമോൾ, ഷൈനി ബെന്നി, അനിൽ കെ.നായർ, റ്റീന സേവ്യർ,ബേസിൽ കുര്യൻ മാത്യു, മനു മഹേഷ്, നീന കെ.ജെ തുടങ്ങിയവർ പ്രസംഗിച്ചു.