covid
താലുക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ ജയപ്രകാശ് ബോധവത്കരണ ക്ലാസ് എടുക്കുന്നു

കോതമംഗലം: കോതമംഗലത്ത് കൊവിഡ് വ്യാപനം ഉയർന്നതിനെ തുടർന്ന് നഗരസഭയിൽ കൊവിഡ് ബോധവത്കരണവും അവലോകന യോഗവും നടത്തി. താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ

ജയപ്രകാശ് ബോധവത്കരണ ക്ലാസ് നയിച്ചു. നഗരസഭ വൈസ് ചെയർമാൻ സിന്ധു ഗണേശൻ അദ്ധ്യക്ഷയായി .

നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.എ.നൗഷാദ്, കെ.വി.തോമസ് ,സിജോ വർഗീസ് ,രമ്യ വിനോദ് ,നഗരസഭ സെക്രട്ടറി തുടങ്ങിയവർ പങ്കെടുത്തു .കൊവിഡ് റെസ്ക്യു ടീമിന്റെ പ്രവർത്തനം ഊർജ്ജിതമാക്കാനും കൊവിഡ് നിർദ്ദേശങ്ങൾ നൽകാനും അവലോകനം തീരുമാനമെടുത്തു.