കൊച്ചി: ജില്ലയിൽ കുതിക്കുകയാണ് കൊവിഡ്. ഇന്നലെയും കേസുകളുടെ എണ്ണം ആയിരം കടന്നു. തുടർച്ചയായി മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം ആയരത്തിന് മേലെയാകുന്നത്. അതേസമയം രോഗബാധിതരുടെ എണ്ണം താഴേയ്ക്ക് എത്തിക്കാൻ കഠിനപരിശ്രമത്തിലുള്ള ജില്ലാ ഭരണകൂടം, പൊതുജനങ്ങൾ കർശനമായി പാലിക്കേണ്ട 21 കാര്യങ്ങൾ നിർദേശങ്ങൾ പുറത്തിറക്കി.
1.ചെറിയ കുഞ്ഞുങ്ങളെ എടുക്കാനോ ചുംബനം നൽകാനോ നിൽക്കരുത്
2.സ്വന്തം കുഞ്ഞുങ്ങളെ മാതാപിതാക്കൾ മാത്രം എടുക്കാൻ ശ്രമിക്കുക
3.കുട്ടികളുടെ കൈയിൽ മൊബൈൽ ഫോൺ കൊടുക്കരുത്
4.ആളുകൾ കൂടുന്ന ഒരു സ്ഥലത്തേക്കും പോകാതിരിക്കുക
5.ആവശ്യമെങ്കിൽ മാത്രം മരണ വീടുകൾ സന്ദർശിക്കുക,വളരെ അടുത്ത ബന്ധുക്കൾ അയൽവാസികൾ അങ്ങനെയെങ്കിൽ മാത്രം.
6.എല്ലാ ചടങ്ങുകളും യാത്രകളും പൂർണമായും ഉപേക്ഷിക്കുക
7.നോട്ടു എണ്ണമ്പോൾ നാവിൽ തൊട്ടു വിരൽ നനക്കരുത്
8.നമ്മുടെ മൊബൈൽ മറ്റുള്ളവർക്കോ മറ്റുള്ളവരുടെ മൊബൈൽ നമ്മളോ തൊടതിരിക്കുക.അതു സ്വന്തം വീട്ടിൽ ആയാൽ പോലും.
9.ദയവു ചെയ്തു കാറി തുപ്പരുത്. പൊതുസ്ഥലത്ത് തീരെ തുപ്പരുത്.മൂക്കു ചീറ്റരുത്,തുറന്നു തുമ്മരുത്
10.പുക വലിക്കുമ്പോൾ ആർക്കും ബുദ്ധിമുട്ടുണ്ടാകാതെ മാറി പോയി ഒതുക്കത്തിൽ വലിക്കുക.
11.പുറത്തു നിന്നു ചായ വെള്ളം ഡിസ്‌പോസിബിൽ ഗ്ലാസിൽ കുടിക്കുക.
12.നോട്ടു ഇടപാടുകൾ നടത്തി കഴിഞ്ഞാൽ ഉടനെ സാനിറ്റൈസർ ഉപയോഗിക്കുക
13.ആർക്കും ഹസ്തദാനം നൽകരുത്
14.ഫോട്ടോ എടുക്കാനോ സെൽഫി എടുക്കാനോ തോളിൽ കായിടുകയോ അടുത്തു നിൽക്കുകയോ ചെയ്യരുത്
15.കടയിൽ നിന്ന് എന്തു വാങ്ങിയാലും കൈകൾ സാനിറ്റൈർ ഉപയോഗിച്ച് വൃത്തിയാക്കുക
16.വാഹനങ്ങളിൽ സാനിറ്റൈസർ കരുതണം.
17.അപരിചിതരെ വാഹനത്തിൽ കയറ്റരുത്
18.എ.സി പൂർണമായും ഒഴിവാക്കണം
19.നമ്മൾ ഉപയോഗിക്കുന്ന പേന മറ്റുള്ളക്കർക്കു കൊടുക്കരുത്
20.കൈകൾ കൊണ്ട് എവിടെ തൊട്ടലും സാനിറ്റൈസേർ ഉപയോഗിക്കുക
21.ക്ലോത്ത് മാസ്‌ക് എന്നും കഴുകുക.