കോതമംഗലം: റോഡിലിറങ്ങിയ ആനകളെ തുരത്തുന്നതിനിടെ വനപാലകന് പരിക്കേറ്റു. ഭൂതത്താൻകെട്ട് - വടാട്ടുപാറ റോഡിൽ ആഞ്ഞിലി ചുവടിന് സമീപം റോഡിലിറങ്ങിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തിരികെ വിടുന്നതിനിടെയാണ് സംഭവം.
കാട്ടാനക്കൂട്ടത്തിലെ ഒരാന വനപാലകർക്ക് നേരേ പാഞ്ഞടക്കുകയായിരുന്നു. ഓടി മാറുന്നതിനിടയിൽ ഫോറസ്റ്റർ ബീനൂബ് ഖാൻ വീഴുകയായിരുന്നു.കൂടെ ഉണ്ടായിരുന്നവർ ഒച്ചവച്ചും വാഹനം ഇരപ്പിച്ച് നിർത്തിയും ആനയെ പിന്തിരിപ്പിച്ചു.കോതമംഗലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബീനൂബ് ഖാന്റെ കാൽ പൊട്ടിയിട്ടുണ്ട്.