online

കൊച്ചി: ഹയ‌ർ സെക്കൻഡറി അദ്ധ്യാപകരുടെ പ്രതിഷേധം ഫലം കണ്ടു. 23ന് നടത്താനിരുന്ന പ്രാക്ടിക്കൽ എക്സ്റ്റേണൽ എക്സാമിനർ മീറ്റിംഗ് ഓൺലൈൻ വഴിയാക്കി പൊതു വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. കൊവിഡ് പശ്ചാത്തലത്തിൽ അദ്ധ്യാപക‌ർ ഒത്തുകൂടുന്നത് വലിയ വെല്ലുവിളി ഉയർത്തുമെന്ന് ആരോപിച്ച് ഒരുകൂട്ടം അദ്ധ്യാപക‌ർ രംഗത്തെത്തിയിരുന്നു. ഒരു സെന്ററിൽ തന്നെ 100ൽ അധികം അദ്ധ്യാപകരാണ് ഒത്തുകൂടുക. സൂപ്പ‌ർ സ്പ്രെ‌ഡുള്ള സ്ഥലങ്ങളിൽ നിന്നുവരെ അദ്ധ്യാപകർ എത്താൻ സാദ്ധ്യതയുള്ളതിനാൽ പരീക്ഷ നടത്തിപ്പിനെ വരെ ഇത് കാര്യമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ഒരു കൂട്ടം അദ്ധ്യാപകർ ആരോപിച്ചിരുന്നു.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ട‌ർ സയൻസ്, സൈക്കോളജി, അക്കൗണ്ടൻസി വിത് കമ്പ്യൂട്ടറൈസ്ഡ് അക്കൗണ്ടിംഗ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി തുടങ്ങിയ വിഷയങ്ങളിലുള്ള പ്രാക്ടിക്കൽ പരീക്ഷകൾ നടത്തുന്നതിനുള്ള അദ്ധ്യാപകരുടെ യോഗമാണ് ചേരുന്നത്. ഓൺലൈൻ വഴി അദ്ധ്യാപകർക്ക് വീട്ടിൽ ഇരുന്നു സ്കൂളിൽ എത്തിയോ പങ്കെടുത്താൽ മതിയാകും എന്ന് അധികൃതർ അറിയിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് യോഗം ഓൺലൈനിലാക്കിയത്. ഇന്നലെയാണ് ഇതു സംബന്ധിച്ചുള്ള ഓർഡർ ഇറങ്ങിയത്. അദ്ധ്യാപകർക്ക് പറഞ്ഞിട്ടുള്ള സമയത്ത് കൃത്യമായി മീറ്റിംഗിൽ പങ്കെടുക്കണം.

ഡോ.എസ്.എസ്. വിവേകാനന്ദൻ,

ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ

പ്രാക്ടിക്കൽ പരീക്ഷ മാറ്റി വയ്ക്കണം

കൊവിഡ് പശ്ചാത്തലത്തിൽ നടത്തുന്ന പരീക്ഷ മാറ്റിവയ്ക്കുകയോ റദ്ദാക്കുകയോ ചെയ്യണമെന്ന് അദ്ധ്യാപകർ. പ്രാക്ടിക്കൽ ഉപകരണങ്ങൾ ഒരാൾ ഉപയോഗിച്ചത് തന്നെയാണ് മറ്റുള്ളവരും ഉപയോഗിക്കേണ്ടത്. കെമിസ്ട്രി പ്രാക്ടികക്കൽ പരീക്ഷയിലുള്ള പിപ്പറ്റ്, ബ്യൂരറ്റ് എന്നിവയൊക്കെ വായിൽ വയ്ക്കേണ്ട സാഹചര്യമുണ്ട്. കൂടാതെ വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ പരീക്ഷയ്ക്കുള്ള പ്രാഥമിക പരിഞ്ജാനം ലഭിച്ചിട്ടില്ല. അതിനാൽ സി.ഇ മാർക്ക് നൽകി കുട്ടികളെ വിജയിപ്പിക്കണം.

അനിൽ എം.ജോർജ്,

എച്ച്.എസ്.എസ്.ടി.എ,

സംസ്ഥാന ജനറൽ സെക്രട്ടറി