മൂവാറ്റുപുഴ: എസ്.എൻ.ഡ്.പി യോഗം726- ാം നമ്പർ കടാതി ശാഖ മന്ദിരത്തിൽ സ്ഥാപിക്കുന്ന ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠ കർമ്മം ഇന്ന് ഉച്ചക്ക് 12.05 നും 12.40നും മദ്ധ്യേ മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രത്തിലെ മേൽ ശാന്തി രാജേഷ് ശാന്തിയും, ബ്രഹ്മശ്രീ നടുമുറി ബാബു തന്ത്രിയുടേയും മുഖ്യ കാർമ്മികത്വത്തിൽ നടത്തും . വിഗ്രഹ പ്രതിഷ്ഠ കർമ്മത്തിന് മുന്നോടിയായി രാവിലെ 5ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം , ശാന്തി ഹോമം, സുബ്രമണ്യ പൂജ എന്നിവ നടക്കും. പ്രതിഷ്ഠ സ്ഥാപനത്തിനുശേഷം കലശാഭിഷേകം, മഹാഗുരുപൂജ, സമൂഹ പ്രാർത്ഥന, മംഗള ആരതി , പ്രസാദവിതരണം, വിശേഷാൽ വഴിപാടുകൾ, ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി, ഭഗവതി സേവ, ഗണപതി ഹോമം, ശാന്തി ഹോമം, സുബ്രമണ്യപൂജ, പറവക്കൽ എന്നിവയും ഉണ്ടാകും. ചടങ്ങിൽ മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ, യൂണിയൻ സെക്രട്ടറി അഡ്വ. എ.കെ.അനിൽകുമാർ, യോഗം ഡയറകിടർ ബോർഡ് മെമ്പർമാരായ പ്രമോദ് കെ.തമ്പാൻ, അഡ്വ .എൻ.രമേശ്, കടാതി ശാഖ പ്രസിഡന്റ് കെ.എസ്.ഷാജി, സെക്രട്ടറി എം.എസ്.ഷാജി, വൈസ് പ്രസിഡന്റ് അഡ്വ.ദിലീപ് എസ്.കല്ലാർ, ഗുരുമണ്ഡപ ശില്പി മണി, സഹശില്പി, അനിൽ കങ്ങഴ, നിർമ്മാണ നിർവഹണം നടത്തിപ്പിന്റെ ചുമതല വഹിച്ച മോഹനൻ മൂലേകുടിയിൽ എന്നിവർ പങ്കെടുക്കും. ഇൗ മാസം 25ന് നടക്കുന്ന ചടങ്ങിൽ ഗുരുദേവ ഭക്തർക്കായി ഗുരുമണ്ഡപ സമർപ്പണവും പ്രാർത്ഥന ഹാളിന്റെ ഉദ്ഘാടനവും എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി നിർവഹിക്കുമെന്ന് ശാഖ ഭാരവാഹികളായ കെ.എസ്.ഷാജിയും എം.എസ്. ഷാജിയും പറഞ്ഞു.