കൊച്ചി: കൊച്ചിയിലെ നാഷണൽ യൂണിവേഴ്‌സിറ്റി ഒഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) സ്ഥാപിക്കുന്നതിൽ പങ്കുവഹിച്ച കേരള ബാർ കൗൺസിൽ ട്രസ്റ്റിന്റെ പ്രഥമ മാനേജിംഗ് ട്രസ്റ്റിയും നുവാൽസ് എക്‌സിക്യുട്ടീവ് കൗൺസിൽ അംഗവും മുൻ ആക്ടിംഗ് വൈസ് ചാൻസലറുമായ ഡോ. എൻ. നാരായണൻ നായരുടെ നിര്യാണത്തിൽ നുവാൽസിൽ ചേർന്ന യോഗം അനുശോചിച്ചു.

വൈസ് ചാൻസലർ ഡോ.കെ.സി. സണ്ണി അദ്ധ്യക്ഷനായി. 2002 ൽ സ്ഥാപിതമായ നിയാൽസിലും തുടർന്ന് വന്ന നുവാൽസിലും ഭരണനിർവഹണ സമിതിയിൽ അംഗമായിരുന്നു നാരായണൻ നായർ. വളർച്ചയുടെ ഓരോഘട്ടത്തിലും സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ വേർപാട് നുവാൽസിന് പരിഹരിക്കാനാവാത്ത നഷ്ടമാണെന്ന് പ്രമേയത്തിൽ പറയുന്നു.