socialissu
മൂവാറ്റുപുഴ ആട്ടായം ഹദിയ സാധു സഹായ സമിതിയുടെ ആംബുലൻസിന്റെ താക്കോൽ ദസുഖി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീൻ ബാഖവി ഡ്രൈവർക്ക് നൽകുന്നു

മൂവാറ്റുപുഴ: ആട്ടായം ഹദിയ സാധു സഹായസമിതിയുടെ ആംബുലൻസ് നാടിന് സമർപ്പിച്ചു. സൗജന്യമായാണ് ആംബുലൻസ് സർവീസ് ആരംഭിക്കുന്നത്. ഹദിയ സമിതി പ്രസിഡന്റ് ഷാജി വെള്ളച്ചാലിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ദസൂഖി ജുമാ മസ്ജിദ് ഇമാം ഷംസുദ്ദീൻ ബാഖവി ഓടക്കാലി ആംബുലൻസ് നാടിന് സമർപ്പിച്ചു. പൊതുസമ്മേളനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് കെ.എം.അബ്ദുൾ മജീദും, നെട്ടൂർ ജുമാ മസ്ജിദ് ഇമാം ഷിഹാബുദ്ദീൻ അൽ അമാനിയും ഉദ്ഘാടനം ചെയ്തു.സമിതി സെക്രട്ടറി രാഹുൽ മനോജ്, ട്രഷറർ ജലാൽ സ്രാമ്പിക്കൽ, എം. എം. സുധീർ, മൈതീൻ പയ്യക്കുടിയിൽ, പി.എം. മുഹമ്മദ് അസ്ലം, സി.എം. മക്കാർ കുഞ്ഞ്.സി.എ.മുഹമ്മദ് ( ഉണ്ണി), സമീർ പൂതയിൽ, സാഫർ സലിം ,മൊയ്തീൻ ബദരിയ്യ, അഷറഫ് കക്കാടം കുളം, അബ്ദുൽ സലാം എന്നിവർ സംസാരിച്ചു.