കുറുപ്പംപടി: ജനപ്രതിനിധികൾക്കുള്ള കൊവിഡ് ടെസ്റ്റിന്റെ ഭാഗമായി മടക്കുഴ ഗ്രാമപഞ്ചായത്തിലെ മുഴുവൻ ജനപ്രതിനിധികളും കൊവിഡ് ടെസ്റ്റിന് വിധേയരായി.പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ, വൈസ് പ്രസിഡന്റ് റോഷ്നി എൽദോ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെ.ജെ. മാത്യു, ജോസ് എ .പോൾ, വൽസ വേലായുധൻ, മെമ്പർമാരായ ബിന്ദുണ്ണി , വിപിൻ പരമേശ്വരൻ, സോമി ബിജു, അനാമിക ശിവൻ ,നിഷ സന്ദീപ്, ഡോളി ബാബു, രജിത ജയ്മോൻ, പി .എസ്. സുനിത്ത് എന്നിവരാണ് ആർ.ടി.പി.സി.ആർ ടെസ്റ്റ് എടുത്തത്. ഡോ.രാജിക കുട്ടപ്പൻ, ഡോ.വിവേക്, ഹെൽത്ത് ഇൻസ്പക്ടർ ജിജി എന്നിവർ നേതൃതം നൽകി.