ed

കൊച്ചി: ജുഡിഷ്യൽ കമ്മിഷനെ ഇ.ഡി എതിർക്കുമ്പോൾ കമ്മിഷന്റെ ടേംസ് ഒഫ് റഫറൻസ് അറിയണം. അന്വേഷണത്തിലുള്ള കേസിൽ കോടതികൾക്കു പോലും ഇടപെടാൻ പരിമിതമായ അധികാരമാണുള്ളതെന്ന് സുപ്രീംകോടതി പലതവണ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ ജുഡിഷ്യൽ അന്വേഷണം നടത്താനാവില്ലെന്ന വാദമാകും ഇ.ഡി ഉന്നയിക്കുക. ക്രിമിനൽ നടപടിച്ചട്ടത്തിലെ 195(1)(ബി) സെക്‌ഷൻ പ്രകാരം കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളിൽ അന്വേഷണം നടത്താൻ വിലക്കുണ്ട്. ഇതാണ് ക്രൈംബ്രാഞ്ചിന്റെ കേസുകൾ റദ്ദാക്കാൻ കാരണം. കേന്ദ്ര സർക്കാരിന്റെ പരിധിയിലുള്ള വിഷയമാണ് കള്ളപ്പണം വെളുപ്പിക്കുന്നതു തടയൽ നിയമപ്രകാരമുള്ള അന്വേഷണം. ഇത്തരമൊരു വിഷയത്തിൽ സംസ്ഥാന സർക്കാരിന് ജുഡിഷ്യൽ അന്വേഷണം നടത്താൻ കഴിയില്ലെന്നും ഇ.ഡിക്ക് വാദിക്കാം.