കൊച്ചി: ഇന്ത്യയിലെ ആദ്യത്തെ സൗരോർജ ഫെറി ബോട്ട് നിർമിച്ച കൊച്ചിക്കാരൻ ദേശീയശ്രദ്ധ നേടുന്നു. വൈക്കം തവണക്കടവ് റൂട്ടിലോടുന്ന സോളാർ ബോട്ടായ ആദിത്യ വികസിപ്പിച്ചെടുത്ത ടീം നായകൻ സന്ദിത് തണ്ടാശേരിയാണ് തിങ്കളാഴ്ച രാത്രി 8 മണിക്ക് ഹിസ്റ്ററി ടിവി18ലെ 'ഓമൈജി! യേ മേരാ ഇന്ത്യ'യുടെ എപ്പിസോഡിലെ നായകൻ. ഇലക്ട്രിക് ബോട്ടുകളിലെ മികവിന് 2020ലെ ഗുസ്താവ് ത്രൈവേ അവാർഡും ആദിത്യ നേടിയിരുന്നു. അസാധാരണമായ കാര്യങ്ങൾ ചെയ്യുന്ന സാധാരണക്കാരുടെ അവിശ്വസനീയവും പ്രചോദനാത്മകവുമായ യഥാർത്ഥ കഥകൾ അവതരിപ്പിക്കുന്ന പരമ്പരയാണ് ഹിസ്റ്ററി ഓമൈജി! യേ മേരാ ഇന്ത്യ.