കൊച്ചി: കേരള വ്യാപാരി വ്യവസായിസമിതി എറണാകുളം ജില്ലാകമ്മിറ്റി ഓഫീസ് മന്ദിരം വാങ്ങുന്നതുമായി ബന്ധപ്പെട്ട് വൈറ്റില ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശേഖരിച്ച ഫണ്ട് എറണാകുളം ജില്ലാ ട്രഷറർ ടി.എം. അബ്ദുൽ വാഹിദ് ഏരിയാ സെക്രട്ടറി പി.എം. നാദിർഷയിൽ നിന്ന് ഏറ്റുവാങ്ങി. ഏരിയാ പ്രസിഡന്റ് പി.ബി. വത്സലൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ കമ്മിറ്റി മെമ്പർമാരായ പി.ആർ. സത്യൻ, പി.എസ്. രാജു, ഏരിയാ ട്രഷറർ സുരേഷ് പി.നായർ എന്നിവർ സംസാരിച്ചു.