അങ്കമാലി: കവി മുരുകൻ കാട്ടാക്കടക്കെതിരെയുള്ള വധഭീഷണിയിൽ പ്രതിഷേധിച്ചു. ആഴകം നവോദയം ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലൈബ്രറി അങ്കണത്തിലെ അക്ഷരത്തെരുവിൽ പ്രതിഷേധജ്വാല ഉയർത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. പി.കെ. ബാലകൃഷ്ണൻ,കെ.ടി. മുരളി, പി.ബി. വിജേഷ്, കെ.എ. അനീഷ്, ദൃശ്യ ദിലീപ് എന്നിവർ പ്രസംഗിച്ചു.