കിഴക്കമ്പലം: പുക്കാട്ടുപടിയിൽ കനാലുകളിൽ മാലിന്യം തള്ളുന്നതായി പരാതി. പുക്കാട്ടുപടി മുതൽ പഴങ്ങനാട് വരെയുള്ള പെരിയാർവാലിയുടെ കനാലുകളിൽ ഇതുമൂലം വെള്ളം തുറന്നുവിടാനാകാത്ത സ്ഥിതിയാണുള്ളത്. വെള്ളം തുറന്നുവിട്ടാൽ മാലിന്യം നിറഞ്ഞുകിടക്കുന്നതിനാൽ ഒഴുക്ക് തടസപ്പെടും. മാത്രമല്ല കനാൽ നിറഞ്ഞുകവിഞ്ഞ് ഒഴുകും.
ഇതര സംസ്ഥാന തൊഴിലാളികൾ തിങ്ങിപാർക്കുന്ന പുക്കാട്ടുപടിയിലെ താമസകേന്ദ്രങ്ങളിൽ നിന്നാണ് കനാലുകളിലേക്ക് വൻതോതിൽ മാലിന്യം തള്ളുന്നതെന്നാണ് പരാതി. കനാൽ വെള്ളമെത്താത്തതിനാൽ പ്രദേശം കടുത്ത കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്. മാലിന്യം തള്ളൽ വ്യാപകമാകുന്നതിനെതിരേ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.