കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ ഐരാപുരം റബർ പാർക്കിലേക്കുള്ള മഴുവന്നൂർ റബർ പാർക്ക് കനാൽബണ്ട് റോഡിൽ തട്ടാംമുകൾ മുതൽ സഞ്ചാര യോഗ്യമല്ലാതായി. മഴുവന്നൂർ മുതൽ തട്ടാംമുകൾ വരെ ഇന്നസെന്റ് എം.പി.യുടെ കേന്ദ്ര റോഡ് ഫണ്ടുപയോഗിച്ച് ബി.എം.ബി.സി നിലവാരത്തിൽ ടാറിംഗ് നടത്തിയിരുന്നു. എന്നാൽ ബാക്കിയുള്ള ഭാഗമാണ് നാശോന്മുഖമായിക്കിടക്കുന്നത്. റോഡ് ടാറിംഗ് നടത്തി സഞ്ചാര യോഗ്യമാക്കാൻ നടപടിയെടുക്കണമെന്ന് കേരള യൂത്ത് ഫ്രണ്ട് (ബി) ജില്ലാ പ്രസിഡന്റ് മജു പോക്കാട്ട് ആവശ്യപ്പെട്ടു.