കൊച്ചി: മത, ചാരിറ്റബിൾ ട്രസ്റ്റുകൾ പുതിയ ആദായനികുതി നിയമപ്രകാരം രജിസ്റ്റർ ചെയ്യുന്നതിന്റെ നടപടിക്രമങ്ങൾ സംബന്ധിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ എറണാകുളം ശാഖ സെമിനാർ സംഘടിപ്പിക്കും. 20ന് വൈകിട്ട് 3ന് ഓൺലൈനായാണ് സെമിനാർ. ആദായനികുതി കമ്മിഷണർ എസ്. ജയശങ്കർ മുഖ്യാതിഥിയാകും. ചാർട്ടേർഡ് അക്കൗണ്ടന്റ് പി.ജെ. ജോണി ക്ളാസ് നയിക്കും. www.kochiicai.org എന്ന വെബ്സൈറ്റിൽ പൊതുജനങ്ങൾക്കും സെമിനാറിൽ പങ്കെടുക്കാമെന്ന് ശാഖാ ചെയർമാൻ രഞ്ജിത് ആർ. വാര്യർ അറിയിച്ചു.