കൊച്ചി: ഇടുക്കി ജില്ലയിലെ മാങ്കുളം, മന്നാങ്കണ്ടം മേഖലകളിലെ വനഭൂമി കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പരാതി ലഭിച്ചാൽ അധികൃതർ നിയമപരമായി നടപടിയെടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇൗ മേഖലകളിൽ വനഭൂമി കൈയേറുന്നതു തടയാൻ നടപടിയാവശ്യപ്പെട്ട് ഇടുക്കി സ്വദേശി മഞ്ജു, എറണാകുളം സ്വദേശി മധു ജോൺ, ജയകൃഷ്‌ണൻ എന്നിവർ നൽകിയ ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ഇൗയാവശ്യമുന്നയിച്ച് സർക്കാരിനെ സമീപിച്ചിരുന്നതായി തെളിയിക്കാൻ ഹർജിക്കാർക്ക് കഴിഞ്ഞില്ല. തുടർന്നാണ് കൈയേറ്റമുണ്ടെന്ന് പരാതിയുണ്ടെങ്കിൽ സർക്കാരിനെ സമീപിക്കാനും നിയമപരമായി അധികൃതർ നടപടിയെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചത്.