മൂവാറ്റുപുഴ: കേന്ദ്ര ഗ്രാമവികസന മന്ത്രാലയവും യൂണിയൻ ബാങ്ക് ഒഫ് ഇന്ത്യയും സംയുക്തമായി നെല്ലാട് സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ വച്ച് പത്ത് ദിവസത്തെ ഫാസ്റ്റ് ഫുഡ് സ്റ്റാൾ പരിശീലനം, 45 ദിവസത്തെ കമ്പ്യൂട്ടർ ഡി.ടി.പി പരിശീലനം , ഒരു മാസം വനിതകൾക്ക് തയ്യൽ പരിശീലനം , സെൽഫോൺ റിപ്പയറിംഗ് പരിശീലനം എന്നിവ നടത്തുന്നു. 18 നും 45 നും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം.ബി.പി.എൽ വിഭാഗക്കാർക്ക് മുൻഗണന. വിവരങ്ങൾക്ക്: 9074370687,9747222619.