മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ മൂവാറ്റുപുഴ ഉപകേന്ദ്രത്തിൽ ബിരുദധാരികൾക്കുള്ള സ്ഥിരം പരിശീലന കോഴ്സ് ജൂൺ 2ന് തുടങ്ങും. 2022-ലെ യു.പി.എസ്.സി സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള ക്ലാസാണ് തുടങ്ങുന്നത്. ബിരുദം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം. മെയ് 9 ന് രാവിലെ 11 മുതൽ ഒരു മണി വരെ നടത്തുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രവേശന പരീക്ഷക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ www.kscsa.org എന്ന വെബ് സൈറ്റിൽ 202l - ഏപ്രിൽ 30ന് വൈകിട്ട് 5 വരെ ലഭ്യമാണ്. രജിസ്ട്രേഷൻ ഫീസ് 200 രൂപ. വിവരങ്ങൾക്ക് 0485-2835933