പിറവം: ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ അർപ്പണ ബോധത്തോടെയുള്ള പ്രവർത്തന മികവിന് എച്ച്.ഡി.എഫ്.സി ബാങ്കിന്റെ അംഗീകാരം.

കുട്ടികളുടെ സമഗ്ര വികസനത്തിനും ദേശീയോദ്ഗ്രഥനത്തിനും സാമൂഹിക നന്മയ്ക്കും ഊന്നൽ നൽകിയുള്ള പ്രവർത്തനത്തിനാണ് അംഗീകാരം. പ്രശസ്തി പത്രവും ഫലകവും ചീഫ് മാനേജർ ദിനേശ് കുമാർ പി.എസ് , അരുൺ ബോസ് പി , ഡിവിൻ ബാബു എന്നിവർ സ്കൂളിലെത്തി പ്രിൻസിപ്പൽ ഫാ.ഡോ.ജോൺ എർണാകുളത്തിന് സമ്മാനിച്ചു. മാത്യു പീറ്ററിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദിനേശ് കുമാർ പി.എസ് , ലൈസമ്മ തോമസ് , പ്രതിഭ എസ് . എസ്, ജിബി.കെ.ജോയി , ഷീബ പുതുമന എന്നിവർ പ്രസംഗിച്ചു.