നെടുമ്പാശേരി: കൊച്ചി വിമാനത്താവളം വഴി സ്വർണക്കടത്ത് നടത്തുന്നത് തമിഴ്‌നാട് ലോബിയാണെന്ന് ഡി.ആർ.ഐക്കും കസ്റ്റംസിനും സൂചന ലഭിച്ചു. കാബിൻ ക്രൂവിനെ ഉപയോഗപ്പെടുത്തി സ്വർണം കടത്തിയതും തമിഴ്‌നാട് ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോബിയാണ്. ഈ സംഘത്തിൽപ്പെട്ട ഒരാളെയാണ് ഇന്നലെ ഡി.ആർ.ഐ അറസ്റ്റ് ചെയ്തത്.

ഒരു കോടിയിലേറെ രൂപയുടെ സ്വർണവുമായി പിടിയിലായ സ്പൈസ് ജെറ്റ് വിമാന ജീവനക്കാരൻ പാലക്കാട് സ്വദേശി മൻഹാസ് അബുലീസ് ചെന്നൈ സ്വർണക്കടത്ത് മാഫിയയുടെ ഇടനിലക്കാരനാണെന്നാണ് സൂചന. പലവട്ടം സ്വർണക്കടത്ത് മാഫിയയെ ഇയാൾ സഹായിച്ചതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. രാജ്യത്തെ പല വിമാനത്താവളങ്ങൾ വഴി ഇയാൾ കോടിക്കണക്കിന് രൂപയുടെ സ്വർണം കടത്തിയിട്ടുണ്ട്. കൊച്ചി വിമാനത്താവളം വഴി മാത്രം ആറ് തവണയും ചെന്നൈ, മധുര തുടങ്ങിയ വിമാനത്താവളങ്ങൾ വഴിയും സ്വർണം കടത്തി. ഡി.ആർ.ഐ പിടികൂടിയ കേസിന്റെ തുട'ന്വേഷണം കൊച്ചി വിമാനത്താവളത്തിലെ കസ്റ്റംസ് എയർഇന്റലിജൻസ് വിഭാഗത്തിനാണ്.