കുറുപ്പംപടി: എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയനിലെ മുന്നൂർപ്പിളളി ശാഖയുടെ കീഴിലുള്ള ശ്രീനാരായണ ഗുരുദേവ-ഭഗവതീ ക്ഷേത്രത്തിന്റെ വടക്കേ ഗോപുരവാതിലിന്റെയും നടപ്പന്തലിന്റെയും സമർപ്പണം കുന്നത്തുനാട് യൂണിയൻ ചെയർമാൻ കെ.കെ.കർണ്ണൻ നിർവഹിച്ചു. യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ അഭിജിത്ത് ഉണ്ണികൃഷ്ണൻ സംസാരിച്ചു.ശാഖാ പ്രസിഡന്റ് ഐ.എസ്. ഷാജി, സെക്രട്ടറി ധനീഷ് ദാസൻ, ക്ഷേത്രം പ്രസിഡന്റ് എം.കെ മനോഹരൻ, സെക്രട്ടറി അനിൽ കൃഷ്ണൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.