പെരുമ്പാവൂർ: എം.സി.റോഡിൽ വല്ലം പാലത്തിൽ ടോറസ് ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഫയർഫോഴ്‌സ് എത്തിയാണ് കുടുങ്ങിക്കിടന്ന ടോറസിന്റെ ഡ്രൈവർ കുറ്റിച്ചിറ തെക്കൂടൻ വീട്ടിൽ അരുൺകുമാറിനെ (32) രക്ഷപ്പെടുത്തിയത്. നിസാരപരിക്കേറ്റ അരുൺകുമാറിനെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.ഇന്നലെ രാവിലെ 9 മണിയോടെയാണ് അപകടം. പെരുമ്പാവൂരിൽ നിന്ന് കാലടിയിലേക്ക് വരികയായിരുന്ന ടോറസ് ലോറി, കാലടിയിൽ നിന്നും അരി കയറ്റി വരികയായിരുന്ന മിനിലോറിയും തമ്മിൽ ഇടിക്കുകയായിരുന്നു.മിനിലോറി മുൻപിൽ ഉണ്ടായിരുന്ന മറ്റൊരുമിനിലോറിയിലും ഇടിച്ചിട്ടുണ്ട്. ഇതിന്റെ പിറകിൽ ഒരു ബൈക്കും ഇടിച്ചു. പരിക്കേറ്റ മറ്റ് രണ്ട് പേർക്ക് നിസാരമായ പരിക്കേയൊള്ളു.റോഡിൽവീണ ഓയിൽ, ഡീസൽ എന്നിവ കഴുകി, ക്രെയിൻ ഉപയോഗിച്ച് മൂന്ന് വാഹനങ്ങളും റോഡിൽ നിന്ന് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനരാരംഭിച്ചത്.