ആലങ്ങാട്: ആലുവ - പറവൂർ റൂട്ടിൽ കോട്ടപ്പുറത്തെ പറവൂർ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് സ്കൂളിന് സമീപത്തുനിന്ന് പടിഞ്ഞാറു ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. തിരക്കേറിയ കവലയിൽ അപകടങ്ങൾ പതിവാകുന്നുണ്ട്. ഒന്നിലധികം ബസ്സുകൾ നിർത്തുമ്പോൾ ആലങ്ങാട്, മാമ്പ്ര ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾക്ക് തടസവുമാവുന്നുണ്ട്. ഇതുമൂലം പലപ്പോഴും ഇവിടെ ഗതാഗതതടസം അനുഭവപ്പെടുന്നു. ആലുവ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന് പടിഞ്ഞാറ് ഭാഗത്തേക്ക് ഈ ബസ്റ്റോപ്പുകൂടി മാറ്റിസ്ഥാപിച്ച് ഗതാഗതക്കുരുക്കിന് ശാശ്വതപരിഹാരം കാണണമെന്ന് നാഷണലിസ്റ്റ് കോൺഗ്രസ് കേരള - എൻ.സി.കെ ജില്ലാ വൈസ് പ്രസിഡന്റ് ജൂഡോ പീറ്റർ ആവശ്യപ്പെട്ടു.