കൊച്ചി: ജില്ലയെ കടുത്ത ആശങ്കയിലാക്കി ഇന്നലെ 2187 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 15 പേർ വിദേശത്തും അന്യ സംസ്ഥാനത്തു നിന്നുമെത്തിയവരാണ്. 2,112 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. 58 പേരുടെ ഉറവിടം വ്യക്തമല്ല. രണ്ട് ആരോഗ്യപ്രവർത്തകർക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഇന്നലെ 327 പേർ രോഗമുക്തി നേടി. 2,491 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. 90 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി. വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 28,227.
കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 11994. സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 11,305 സാമ്പിളുകൾ കൂടി ഇന്നലെ പരിശോധയ്ക്ക് അയച്ചു.
വെള്ളിയാഴ്ച ജില്ലയിൽ 1,391 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 796 പേരുടെ വർദ്ധനവാണ് ഇന്നലെ ഒറ്റ ദിവസമുണ്ടായത്. ജില്ലയിൽ നൂറുപേരെ പരിശോധിച്ചതിൽ 14 പേർക്കും രോഗം സ്ഥിരീകരിച്ചു. ആശങ്കപ്പെടുത്തുന്ന വർദ്ധനവോടെ ആരോഗ്യ വകുപ്പ് ജാഗ്രത കൂടുതൽ ശക്തമാക്കി.
കൊവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ
• തൃക്കാക്കര 104
• കളമശേരി 79
• തൃപ്പൂണിത്തുറ 69
• പള്ളിപ്പുറം 60
• ശ്രീമൂലനഗരം 59
• എടത്തല 54
• പള്ളുരുത്തി 45
• മഴുവന്നൂർ 44
• വെങ്ങോല 41
• കടുങ്ങല്ലൂർ 40
• വരാപ്പുഴ 39
• കടവന്ത്ര 38
• ചെങ്ങമനാട് 35
• ഫോർട്ട് കൊച്ചി 35
• നെടുമ്പാശ്ശേരി 33
• ഇടക്കൊച്ചി 32
• പാലാരിവട്ടം 30
• ചേരാനല്ലൂർ 29
• വടവുകോട് 29
• വൈറ്റില 29
• വാഴക്കുളം 28
• ആലങ്ങാട് 27
• കീഴ്മാട് 27
• ആലുവ 26
• തോപ്പുംപടി 26
• രായമംഗലം 26
• വടക്കേക്കര 26
• കലൂർ 24
• ഇടപ്പള്ളി 20
• എറണാകുളം സൗത്ത് 20
• നോർത്തുപറവൂർ 20
• കുമ്പളങ്ങി 19
• ഏഴിക്കര 18
• കൂവപ്പടി 18
• എളമക്കര 13
• പോണേക്കര 13
• ഉദയംപേരൂർ 12
• കാഞ്ഞൂർ 12
• കോട്ടുവള്ളി 12
• ചിറ്റാറ്റുകര 12
• തേവര 12
• പെരുമ്പാവൂർ 12
• പച്ചാളം 10
• പനമ്പള്ളി നഗർ 10
• പല്ലാരിമംഗലം 10
• മട്ടാഞ്ചേരി 10
• ആമ്പല്ലൂർ 9
• എറണാകുളം നോർത്ത് 9
അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
ആരക്കുഴ, എടവനക്കാട്, തമ്മനം, എളംകുളം, കോട്ടപ്പടി, കുന്നുംപുറം, തിരുമാറാടി, പോത്താനിക്കാട്, കാലടി, മഞ്ഞപ്ര, രാമമംഗലം.
ഇന്നലെ 20180 പരിശോധനകൾ
സംസ്ഥാനതലത്തിൽ നടത്തിയ രണ്ട് ദിവസത്തെ ഊർജിത കൊവിഡ് പരിശോധന കാമ്പയിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ വിജയകരമായി പൂർത്തിയായി. 36390 പേരെ പരിശോധനക്ക് വിധേയരാക്കി. രണ്ടാം ദിനമായ ഇന്നലെ 20180 പരിശോധനകളാണ് നടന്നത്. കാമ്പയിന്റെ ഭാഗമായി 30900 പരിശോധനകളാണ് ലക്ഷ്യമിട്ടിരുന്നത്.
വരും ദിവസങ്ങളിൽ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ, സെക്കന്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകൾ എന്നിവ ആരംഭിക്കാൻ കളക്ടർ നിർദ്ദേശം നൽകി. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുന്നവർക്കായി ചികിത്സാ നിരീക്ഷണ സൗകര്യങ്ങൾ ആരോഗ്യ വിഭാഗം ഉറപ്പാക്കുന്നുണ്ട്. രണ്ട് ദിവസത്തെ പ്രത്യേക പരിശോധന കാമ്പയിൻ പൂർത്തിയായെങ്കിലും പതിവ് കൊവിഡ് പരിശോധനകൾ ജില്ലയിൽ തുടരും. സാധാരണ ദിവസങ്ങളിൽ പ്രതിദിനം ഒൻപതിനായിരത്തിലധികം പരിശോധനകളാണ് ജില്ലയിൽ നടത്തുന്നത്. സംസ്ഥാനതലത്തിൽ ഏറ്റവുമധികം കൊവിഡ് പരിശോധന നടത്തുന്നത് എറണാകുളം ജില്ലയിലാണ്.