കാലടി: തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ രണ്ട് ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് പ്രതിരോധ നടപടി എന്ന നിലയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഭക്തജനങ്ങളെ ക്ഷേത്രത്തിലേയ്ക്ക് പ്രവേശിപ്പിക്കില്ല. ദൈനംദിന പൂജകളും നിത്യനിദാന ചടങ്ങുകളും പതിവുപോലെ നടക്കുമെന്ന് സെക്രട്ടറി കെ.എ. പ്രസൂൺകുമാർ അറിയിച്ചു.