
ആലുവ: കോൺഗ്രസ് കരുമാല്ലൂർ ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി ഗാന്ധി മജീദ് എന്ന അറിയപ്പെട്ടിരുന്ന യു.സി കോളേജ് കടൂപ്പാടം വാഴക്കാലപറമ്പിൽ വീട്ടിൽ (ഞാറ്റുപറമ്പിൽ) ബീരാവുവിന്റെ മകൻ വി.വി. അബ്ദുൽ മജീദ് (58) നിര്യാതനായി. നാല് പതിറ്റാണ്ടായി പൊതുരംഗത്ത് സജീവമായിരുന്നു. കരുമാല്ലൂർ ഗ്രാമപഞ്ചായത്ത് മുൻ മെമ്പറാണ്. ഭാര്യ: ലൈല. മക്കൾ: ഖദീജ (കാനറ ബാങ്ക്), ജാഫീൻ മജീദ്.