വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം ചെറായി സഹോദരൻ സ്മാരക ശാഖയുടെ നെടിയാറ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവത്തിന് നാളെ വൈകിട്ട് 7ന് കൊടിയേറും. തന്ത്രി അഴീക്കോട് ശ്രീനിവാസൻ, മേൽശാന്തി സുനി എന്നിവർ കാർമ്മികത്വം വഹിക്കും. 20ന് രാവിലെ നാരായണീയം, വൈകിട്ട് ചാക്യാർകൂത്ത്, 21ന് വൈകിട്ട് താലം വരവ്, 22ന് ശ്രീനാരായണ ഗുരുദേവപ്രതിഷ്ഠാദിനം, രാവിലെ 9ന് ഗുരുപൂജ, സമൂഹാർച്ചന, പിള്ളക്കാവടി, പൂമൂടൽ, വൈകിട്ട് ഭസ്മക്കാവടി, രാത്രി പള്ളിവേട്ട, 23ന് രാവിലെ 9ന് കാഴ്ചശ്രീബലി, വൈകിട്ട് 5ന് പകൽപ്പൂരം, രാത്രി തായമ്പക, പുലർച്ചെ 2.30ന് ആറാട്ട്. ഉത്സവാഘോഷങ്ങൾക്ക് പ്രസിഡന്റ് എൻ.വി. ജിനൻ, സെക്രട്ടറി കെ.ബി. ഗോപാലകൃഷ്ണൻ, ദേവസ്വം മാനേജർ ടി.ജി. രാജീവ് എന്നിവർ നേതൃത്വം നൽകും.