ആലുവ: കോൺഗ്രസ് നേതാവ് വി.വി. അബ്ദുൽ മജീദിന്റെ വിയോഗം കോൺഗ്രസിനും നാടിനും നികത്താനാകാത്ത നഷ്ടമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൽ മുത്തലിബ് അനുസ്മരിച്ചു. ജമാഅത്ത് പ്രസിഡന്റ് വി.എ. മുഹമ്മദ് അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ഉസ്താദ് സവാദ് മൗലവി പത്തനംതിട്ട പ്രാർത്ഥന നടത്തി. വിവിധ കക്ഷിനേതാക്കളായ എം.എം. അലി, പി.എ. അഹമ്മദ് കബീർ, വി.ഐ. കരീം, വി.എ. അബ്ദുള്ള, പി.എ. കൊച്ചുമീതീൻ, ഇ.എം. അബ്ദുൽ സലാം, അലിയാർ, വി.എം. അലി എന്നിവർ സംസാരിച്ചു.