കുറുപ്പംപടി: രായമംഗലം പഞ്ചായത്തിൽ 45 വയസിന് മുകളിൽ പ്രായമുള്ളവർക്ക് വേഗത്തിൽ വാക്‌സിൻ നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ മുടങ്ങി. വാക്‌സിന്റെ അപര്യാപ്തത മൂലമാണ് ക്യാമ്പുകൾ മുടങ്ങിയത്.
ഏഴ് ദിവസം വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ സംഘടിപ്പിച്ചുവെങ്കിലും കുറുപ്പംപടി കമ്മ്യൂണിറ്റി ഹാളിൽ രണ്ട് ദിവസവും കീഴില്ലം മിലൻ കൺവെൻഷൻ സെന്ററിൽ ഭാഗികമായും മാത്രമേ വാക്‌സിനേഷൻ ചെയ്യാൻ കഴിഞ്ഞൊള്ളൂ. കീഴില്ലത്ത് മുന്നൂറ് പേർക്കുള്ള കൊവിഡ് വാക്‌സിനേഷൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഏപ്രിൽ 16-ാം തിയതി മുതൽ 22- ാം തിയ്യതി വരെ നിശ്ചയിച്ചിരുന്ന പുല്ലുവഴി, മലമുറി, നെല്ലിമോളം കുടുംബ ശ്രീ ഓഫീസ്, രായമംഗലം പഞ്ചായത്ത് ഹാൾ എന്നിവിടങ്ങളിലെ ക്യാമ്പുകൾ കൊവിഡ് വാക്‌സിൻ ലഭിക്കാത്തതിനാൽ മുടങ്ങി.