മൂവാറ്റുപുഴ: പിരളിമറ്റത്തെ നെടുമലയിലെ പാറ ഖനനത്തിനായി തണ്ണീർത്തടം നികത്തി വഴിയുണ്ടാക്കുന്നതിനെതിരെ ഡി.വൈ.എഫ്.ഐ മഞ്ഞള്ളൂർ മേഖല കമ്മിറ്റി കൊടിനാട്ടി പ്രതിഷേധിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ പാറമടയെ അനുകൂലിക്കുന്നവരും നാട്ടുകാരിൽ ചിലരും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിൽ പാറമടയെ അനുകൂലിക്കുന്ന നാല് പേർക്കെതിരെയും നാട്ടുകാരായ നാലുപേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.
ഡി.വൈ.എഫ്.ഐ മഞ്ഞള്ളൂർ മേഖല പ്രസിഡന്റ് റിനു സുനിൽ, സെക്രട്ടറി ജഗൻ ജോഷി, എസ്.എഫ്.ഐ. ലോക്കൽ സെക്രട്ടറി വിഷ്ണു സുകുമാരൻ, അനന്തു കെ.എസ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.