കോലഞ്ചേരി: ചൂണ്ടിയിൽ കണ്ടെയ്‌നർ ലോറി ഇടിച്ച് തണൽ മരങ്ങൾ അപകടാവസ്ഥയിൽ. കൊച്ചി ധനുഷ്‌കോടി ദേശീയ പാതയിലൂടെ പായുന്ന കണ്ടെയ്നർ ലോറികൾ ഇടിച്ച് ചൂണ്ടി കവലയിലെ തണൽ മരങ്ങളുടെ കൊമ്പുകൾ ഒടിഞ്ഞു വീഴാറായ അവസ്ഥയിലാണ്. ഓട്ടോറിക്ഷ സ്റ്റാൻഡിന്റെ മുകളിലാണ് മരങ്ങൾ നിൽക്കുന്നത്. വേനൽ മഴയോടൊപ്പം വീശുന്ന കാറ്റിൽ മരകൊമ്പ് ഒടിഞ്ഞ് വീഴുമെന്ന ഭീതിയിലാണ് ഡ്രൈവർമാർ. പൊതു മരാമത്ത് വകുപ്പ് ഇടപെട്ട് ശാശ്വത പരിഹാരമുണ്ടാക്കണമെന്നാണ് ആവശ്യം.